Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. ശ്രവണബോധം ഉളവാക്കുന്ന ഊര്‍ജരൂപം?
ശബ്ദം
2. വസ്തുക്കളുടെ ________ മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
കമ്പനം
3. സംഗീതശാഖകളുടെ അടിസ്ഥാനത്തില്‍ സംഗീതോപകരണങ്ങളെ എത്രയായി തരംതിരിക്കാം?
നാടന്‍ സംഗിതോപകരണങ്ങള്‍, കര്‍ണ്ണാടക സംഗീതോപകരണങ്ങള്‍, ഹിന്ദുസ്ഥാനി സംഗീതോപകരണങ്ങള്‍, പാശ്ചാത്യ സംഗീതോപകരണങ്ങള്‍
4. നാടന്‍ സംഗീതോപകരണങ്ങള്‍ക്ക് ഉദാഹരണങ്ങള്‍
പുള്ളുവക്കുടം, തുടി, ഉടുക്ക്
5. കര്‍ണാടക സംഗീതോപരണങ്ങള്ക്ക് ഉദാഹരണങ്ങള്‍ ഏവ
വീണ, തംബുരു, മൃദംഗം, ഘടം, ഗഞ്ചിറ, വയലിന്
6. ഹിന്ദുസ്ഥാനി സംഗീതോപകരണങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
തബല, സാരംഗി, സന്തൂര്‍, ഹാര്‍മോണിയം
7. പാശ്ചാത്യ സംഗീതോപകരണങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
വയലിന്, ഗിറ്റാര്‍, ജാസ്, ബ്യൂഗിള്‍, മാന്‍ഡലിന്‍
8. കമ്പനം ചെയ്യുന്ന ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ സംഗീതോപകരണങ്ങളെ എത്രയായി തിരിക്കാം?
സുഷിരവാദ്യം, കമ്പി വാദ്യം അഥവാ തന്ത്രി വാദ്യം, തുകല്‍ വാദ്യം, ഘനവാദ്യം
9. ക്രമമായി വിന്യാസം ചെയ്ത സുഷിരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദം ഉണ്ടാക്കുന്ന വാദ്യോപകരണം ഏതാണ്?
സുഷിരവാദ്യം
10. സുഷിര വാദ്യങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
ഫ്ളൂട്ട്, ഹാര്‍മോണിയം, നാദസ്വരം, കുഴല്‍, കൊമ്പ്, ഷഹനായ്, ബ്യൂഗിള്‍, ക്ലാര്നെറ്റ്, പിയാനോ, ശംഖ്, ഓര്‍ഗന്‍, മകുടി
11. തന്ത്രികള്‍ അഥവാ കമ്പികളുടെ കമ്പനത്തിലൂടെ ശബ്ദം ഉണ്ടാക്കുന്ന വാദ്യങ്ങള്‍ ഏതാണ്?
തന്ത്രിവാദ്യങ്ങള്‍
12. തന്ത്രിവാദ്യങ്ങള്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
വയലിന്, വീണ, ഗിറ്റാര്‍, തംബുരു, സരോദ്, സാരംഗി, സന്തൂര്‍, മാന്‍ഡലിന്‍
13. വലിച്ചുകെട്ടിയ മെംബ്രയിന്‍ കമ്പനം ചെയ്ത് ശബ്ദം ഉണ്ടാക്കുന്ന വാദ്യങ്ങള്‍ ഏവ?
തുകല്‍വാദ്യം
14. തുകല്വാദ്യങ്ങള്ക്ക് ഉദാഹരണങ്ങള്‍ ഏവ
ചെണ്ട, മൃദംഗം, മദ്ദളം, ഉടുക്ക്, ഇടയ്ക്ക, ഡ്രംസ്, ദഫ്, അറവന
15. ലോഹത്തകിടുകള്‍ കമ്പനം ചെയ്ത് സംഗീതം ഉണ്ടാക്കുന്ന വാദ്യങ്ങള്‍ ഏതെല്ലാം?
ചേങ്ങില, ഇലത്താളം, കൈമണി
16. രണ്ടറ്റത്തായി വലിച്ചു കെട്ടിയിരിക്കുന്ന റബ്ബര്‍ ബാന്‍ഡിന്റെ മധ്യ ഭാഗം വലിച്ചു വിടുമ്പോള്‍ അതിനുണ്ടാകുന്നത് ഏത് തരം ചലനമാണ്?
കമ്പനം
17. വീണയില്‍ കമ്പനം ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം
കമ്പികള്‍
18. വയലിനില്‍ കമ്പനം ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്ന പ്രധാനഭാഗം
കമ്പികള്‍
19. ഇലത്താളത്തില്‍ കമ്പനം ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം
ലോഹഭാഗം
20. തബലയില്‍ കമ്പനം ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം
തുകല്‍
21. ഹാര്‍മോണിയത്തില്‍ കമ്പനം ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം
റീഡുകള്‍
22. ചെണ്ടയില്‍ കമ്പനം ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം
തുകല്‍
23. നമ്മള് സംസാരിക്കുമ്പോള്‍ തൊണ്ടയില്‍ കമ്പനം ചെയ്യുന്ന ഭാഗം ഏതാണ്?
സ്വനതന്തുക്കള്‍
24. ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തുള്ള സ്വനപേടകത്തിലെ ഏത് ഭാഗം കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്?
സ്വനതന്തുക്കള്‍
25. നമ്മള് സംസാരിക്കുമ്പോള്‍ സ്വനതന്തുക്കള്ക്കൊപ്പം കമ്പനം ചെയ്യുന്ന അനുബന്ധ ഭാഗങ്ങള്‍ ഏതെല്ലാം?
പേശികള്‍, തൊണ്ട, ചുണ്ടുകള്‍, വായു
26. തേനീച്ച ശബ്ദമുണ്ടാക്കാന്‍ കമ്പനം ചെയ്യുന്ന ഭാഗമേത്?
ചിറക്
27. ആന ശബ്ദമുണ്ടാക്കാന്‍ കമ്പനം ചെയ്യുന്ന ഭാഗമേത്?
സ്വനതന്തു
28. കൊതുക് ശബ്ദമുണ്ടാക്കാന്‍ കമ്പനം ചെയ്യുന്ന ഭാഗമേത്
ചിറക്
29. ചീവീട് ശബ്ദമുണ്ടാക്കാന്‍ കമ്പനം ചെയ്യുന്ന ഭാഗമേത്
ടിംബല്‍ ചിറക്
30. കുയില്‍ ശബ്ദമുണ്ടാക്കാന്‍ കമ്പനം ചെയ്യുന്ന ഭാഗമേത്?
സ്വനതന്തു
31. ശബ്ദത്തിന് ______ ല്‍ സഞ്ചരിക്കാന്‍ കഴിയില്ല.
ശൂന്യതയില്‍
32. ശബ്ദ പ്രേഷണത്തിന് ________ അത്യന്താപേക്ഷിതമാണ്.
മാധ്യമം
33. ബഹിരാകാശത്ത് വായു ഇല്ലാത്തതിനാല്‍ ശബ്ദപ്രേഷണം സാധ്യമല്ലാത്തതിനാല്‍ ബഹിരാകാശ സഞ്ചാരികള്‍ പരസ്പരം സംസാരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ഏതാണ്?
റേഡിയോ സംവിധാനം
34. 20 ഡിഗ്രി സെല്‍ഷ്യസില്‍ അലുമിനിയത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിന്റെ വേഗം എത്ര?
6420 മീറ്റര്‍/സെക്കന്റ്
35. 20 ഡിഗ്രി സെല്‍ഷ്യസില്‍ സ്റ്റീലിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിന്റെ വേഗം എത്ര?
5941 മീറ്റര്‍/ സെക്കന്റ്
36. 20 ഡിഗ്രി സെല്‍ഷ്യസില്‍ കടല്‍ജലത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിന്റെ വേഗം എത്ര?
1523 മീറ്റര്‍/ സെക്കന്റ്
37. 20 ഡിഗ്രി സെല്‍ഷ്യസില്‍ ശുദ്ധജലത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിന്റെ വേഗം എത്ര?
1482
38. 20 ഡിഗ്രി സെല്‍ഷ്യസില്‍ ഹീലിയത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിന്റെ വേഗം എത്ര?
963 മീറ്റര്‍/ സെക്കന്റ്
39. 20 ഡിഗ്രി സെല്‍ഷ്യസില്‍ വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിന്റെ വേഗം എത്ര?
343 മീറ്റര്‍/ സെക്കന്റ്
40. ഇരപിടിക്കാനും ആത്മരക്ഷയ്ക്കുമായി തറയിലൂടെയുള്ള ശബ്ദപ്രേഷണം പ്രയോജനപ്പെടുത്തുന്ന ജീവി ഏതാണ്?
പാമ്പ്
41. ആശയവിനിമയത്തിനായി കടല്ജലത്തിലൂടെയുള്ള ശബ്ദപ്രേഷണം ഉപയോഗിക്കുന്ന ജീവികള്‍ ഏതാണ്?
ഡോള്‍ഫിന്‍, തിമിംഗലം
42. ശബ്ദവേഗം ഏറ്റവും കൂടുതല്‍ ഏതുതരം വസ്തുക്കളില്‍ ആണ്?
ഖരം
43. ശബ്ദവേഗം ഏറ്റവും കുറവ് ഏതിലാണ്?
വാതകം
44. വായുവിലെ ഏകദേശ ശബ്ദ വേഗം എത്രയാണ്?
350 മീറ്റര്‍/ സെക്കന്റ്
45. രാത്രിയില്‍ പടക്കം പൊട്ടുമ്പോഴുണ്ടായ വെളിച്ചം കണ്ട് 3 സെക്കന്റിനുശേഷം അതിന്റെ ശബ്ദം കേട്ടുവെങ്കില്‍ സ്ഫോടനം നടന്നത് എത്ര അകലെയായിരിക്കും?
ശബ്ദം സഞ്ചരിച്ച ദൂരം = ശബ്ദവേഗം x സമയം
350 മീറ്റര്‍/ സെക്കന്റ് x 3 സെക്കന്റ് = 1050 മീറ്റര്‍
46. കേള്‍ക്കാന്‍ സഹായിക്കുന്ന ഇന്ദ്രിയം
ചെവി
47. ചെവിയില്‍ ഏത് ഭാഗം കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം കേള്‍ക്കുന്നത്?
കര്‍ണപുടം
48. ശബ്ദം അനുഭവപ്പെടാന്‍ ഏതൊക്കെ ഘടകങ്ങള്‍ ആവശ്യമാണ്?
ശബ്ദസ്രോതസ്സ്, മാധ്യമം, ശ്രവണേന്ദ്രിയം
49. ലോക ശ്രവണദിനമായി ആചരിക്കുന്നത് എന്നാണ്?
മാര്‍ച്ച് 3
50. ഹെലന്‍കെല്ലറുടെ ആത്മകഥ
ദി സ്റ്റോറി ഓഫ് മൈ ലൈഫ്
51. കേള്‍വിക്കുറവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?
ഓഡിയോമീറ്റര്‍
52. കേള്‍വിശക്തി ഇല്ലാതിരുന്നിട്ടും ഇമ്പമാര്‍ന്ന സംഗീതം ലോകത്തെ കേള്‍പ്പിച്ച സംഗീതജ്ഞന് ആരാണ്?
ബീഥോന്
53. ശബ്ദം ഏതുതരം തരംഗമാണ്?
അനുദൈര്‍ഘ്യ തരംഗം
54. ഒരു ട്യൂണിങ് ഫോര്‍ക്ക് വായുവില്‍ ഉണ്ടാക്കുന്നത് ഏത് തരം തരംഗമാണ്?
അനുദൈര്‍ഘ്യ തരംഗം
55. ഒരു ട്യൂണിങ് ഫോര്‍ക്ക് കമ്പനം ചെയ്യുമ്പോള്‍ വായുമര്‍ദ്ദം കൂടുതലായിരിക്കുന്ന ഭാഗങ്ങളെ വിളിക്കുന്ന പേര്?
കംപ്രഷന്‍സ്
56. ഒരു ട്യൂണിങ് ഫോര്‍ക്ക് കമ്പനം ചെയ്യുമ്പോള്‍ വായുമര്‍ദ്ദം കുറവായിരിക്കുന്ന ഭാഗങ്ങളെ വിളിക്കുന്ന പേര്?
റെയര്ഫാക്ഷന്സ്
57. ഓഡിയോമീറ്റര്‍ ഉപയോഗിച്ചുള്ള കേള്‍വി പരിശോധനയില്‍ ഓഡിയോളജിസ്റ്റ് പ്രധാനമായും ചെയ്യുന്ന രണ്ടുതരം ടെസ്റ്റുകള്‍ ഏതെല്ലാം?
എയര്‍ കണ്ടക്ഷന്‍ ടെസ്റ്റും ബോണ്‍ കണ്ടക്ഷന്‍ ടെസ്റ്റും.
58. ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും കേള്‍ക്കാന്‍ ഇമ്പമുള്ളതുമായ ശബ്ദത്തെ _______ എന്ന് പറയുന്നു.
സംഗീതം
59. ക്രമഹരിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും അരോചകമായതുമായ ശബ്ദത്തെ ______ എന്ന് പറയുന്നു.
ഒച്ച
60. മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ അസഹ്യവും അസ്വസ്ഥത ഉളവാക്കുന്നതും അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ______.
ശബ്ദമലിനീകരണം
61. സൗണ്ട് എഞ്ചിനീയറായ റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ പുരസ്കാരം ലഭിച്ചത് ഏത് സിനിമയിലെ ശബ്ദമിശ്രണത്തിനാണ്?
സ്ലം ഡോഗ് മില്ല്യണയര്‍
62. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സ് ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യത്തെ ഏഷ്യക്കാരന്
റസൂല്‍ പൂക്കുട്ടി
63. ശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ് _______.
ശബ്ദ സ്രോതസ്സുകള്‍
64. വലിച്ചു നീട്ടിയ റബ്ബര്‍ ബാന്റിനെ ഉത്തേജിപ്പിച്ചാല്‍ അതിന്റെ ചലനം _______ ആണ്.
കമ്പന ചലനം
65. വ്യത്യസ്ത മാധ്യമങ്ങളില്‍ ശബ്ദവേഗം _______ ആണ്.
വ്യത്യസ്തമാണ്
66. _______ ആന്തരകര്‍ണത്തിലേക്ക് കമ്പനങ്ങള്‍ അയക്കുന്നത്.
ചെവിക്കുട
67. ജീവിതത്തില്‍ ശബ്ദം പ്രയോജനപ്പെടുന്ന രണ്ട് സന്ദര്‍ഭങ്ങള്‍ ഏതെല്ലാം
ആശയവിനിമയം, അപകടങ്ങളില്‍നിന്നും രക്ഷനേടാന്‍
68. ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടാകുന്നതെങ്കിലും മിന്നല്‍ കണ്ടതനുശേഷമാണ് ഇടിനാദം കേള്‍ക്കുന്നത്. കാരണമെന്താണ്?
വായുവില്‍ ശബ്ദത്തേക്കളാള്‍ വേഗം വെളിച്ചത്തിനുണ്ട്
69. ശ്രവണ തകരാറിനെ അതിജീവിച്ച് ജീവിത വിജയം നേടിയ 2 വ്യക്തികളാണ്?
ഹെലന് കെല്ലറും ബീഥോവനും
70. ഖനികളിലും നിര്‍മ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ ചെവിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് എന്താണ്?
ഇയര്‍ മഫ്സ്
71. പവര്‍ കൂടിയ യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലങ്ങളില്‍ കര്‍ണ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് എന്താണ്?
ഇയര്‍ പ്ലഗ്
72. ശബ്ദമലിനീകരണത്തിന് കാരണങ്ങള്‍ എന്തെല്ലാം
വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണം, പ്രചരണ സംവിധാനങ്ങള്‍
73. അകലെ തുണി അലക്കുന്ന ആള് കല്ലില്‍നിന്നും തുണി ഉയര്‍ത്തിയശേഷമാണ് കല്ലില്‍ തട്ടുന്ന ശബ്ദം കേള്‍ക്കുന്നത്. കാരണം എന്തായിരിക്കും?
വായുവില്‍ പ്രകാശവേഗം ശബ്ദവേഗത്തേക്കാള്‍ കൂടുതലായതിനാല്‍
74. കേള്‍വിക്കുറവുള്ളവര്‍ക്ക് കേളി അനുഭവം ഉണ്ടാകാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഏത്
ശ്രവണ സഹായി
75. ശ്രവണ സഹായിയിലെ പ്രധാന ഭാഗങ്ങള്‍ ഏതെല്ലാം
മൈക്രോഫോണ്‍, ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍
76. ശ്രവണ സഹായിയിലെ മൈക്രോഫോണിന്റെ ദൗത്യം എന്താണ്
ശബ്ദത്തെ വൈദ്യുത സിഗ്നലുകള്‍ ആക്കുന്നു
77. ശ്രവണ സഹായിയില്‍ വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന ഭാഗം ഏതാണ്
ആംപ്ലിഫയര്‍
78. ശ്രവണ സഹായിയില്‍ ശക്തി കൂടിയ വൈദ്യുത സിഗ്നലുകളെ ഉച്ചത കൂടിയ ശബ്ദമാക്കി മാറ്റുന്ന ഭാഗം ഏതാണ്?
ലൗഡ് സ്പീക്കര്‍
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC SCERT Notes: ശബ്ദത്തെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങള്‍
bevco ldc syllabus | bevco ldc previous question paper | kerala psc bevco ldc notification | bevco ldc exam date | bevco ldc answer key | bevco ldc rank list | bevco ldc previous year question | kerala psc bevco ldc previous question paper } bevco ldc result | bevco ldc cut off | bevco ldc salary | kerala bevco ldc recruitment | bevco ldc mock test | bevco ldc preparation