Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1) ഇന്ത്യയുടെ രാഷ്ട്രപതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 52
2) രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 54
3) രാഷ്രപതി തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 55
4) രാഷ്ട്രപതിയുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 56
5) രാഷ്ട്രപതിയെ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്നുള്ള അര്‍ഹതയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 57
6) രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 58
7) രാഷ്ട്രപതി സ്ഥാനം സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 59
8) രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ വാചകത്തെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 60
9) രാഷ്ട്രപതിയുടെ ആക്ഷേപ വിചാരണ (ഇംപീച്ച്മെന്റ്) നടത്താനുള്ള നടപടിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 61
10) രാഷ്ട്രപതി സ്ഥാനത്തിലെ ഒഴിവ് നികത്താനുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള സമയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 62
11) വധശിക്ഷയില്‍ ഇളവ് നല്കല്, മാപ്പ് നല്കല്, ശിക്ഷാവിധികള്‍ നിര്‍ത്തിവയ്ക്കല്‍, ഇളവ് നല്കല്, ലഘൂകരിക്കല്‍ എന്നിവയ്ക്കുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 72
12) കേന്ദ്ര മന്ത്രിസഭ രാഷ്ട്രപതിയെ സഹായിക്കുന്നതും ഉപദേശിക്കുന്നതും സംബന്ധിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 74
13) രാഷ്ട്രപതിക്ക് പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരേയും നിയമിക്കുന്നതിനുളള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ചേദം ഏതാണ്
അനുച്ഛേദം 75
13) രാഷ്ട്രപതിക്ക് വിവരങ്ങള്‍ നല്‍കുക, മുതലായ പ്രധാനമന്ത്രിയുടെ കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 76
14) പാര്‍ലമെന്റിലെ സഭകളെ അഭിസംബോധന ചെയ്യുന്നതിനും സന്ദേശം നല്കുന്നതിനുമുള്ള രാഷ്ട്രപതിയുടെ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 86
15) രാഷ്ട്രപതിയുടെ വീറ്റോപവറിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 111
16) രാഷ്ട്രപതിയുടെ പേരില്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ചേദം ഏതാണ്
അനുച്ഛേദം 112
17) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 123
18) രാഷ്ട്രപതിക്ക് കല, ശാസ്ത്രം, സാഹിത്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിന്നും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കുന്ന പ്രശസ്തവ്യക്തികളുടെ എണ്ണം എത്രയാണ്
12
19) രാജ്യസഭയുടേയും ലോകസഭയുടേയും വര്‍ഷത്തിലെ ആദ്യ സമ്മേളനത്തിലും പുതിയ ലോകസഭയിലെ ആദ്യ സമ്മേളനത്തിലും സഭയെ അഭിസംബോധന ചെയ്യുന്നത് ആരാണ്
രാഷ്ട്രപതി
20) സുപ്രീംകോടതിയുടേയും ഹൈക്കോടതികളിലേയും ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണാധികാരികള്‍, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, യു പി എസ് സി ചെയര്‍മാനേയും മറ്റംഗങ്ങളേയും, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരെ നിയമിക്കുന്നത് ആരാണ്
രാഷ്ട്രപതി
21) ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് രാഷ്ട്രപതിക്കുള്ള വീറ്റോ അധികാരങ്ങള്‍ ഏതെല്ലാം
അബ്സല്യൂട്ട് വീറ്റോ, സസ്പെന്‍സീവ് വീറ്റോ, പോക്കറ്റ് വീറ്റോ
22) രാഷ്ട്രപതിക്ക് അബ്സല്യൂട്ട് വീറ്റോ പ്രയോഗിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ഏതെല്ലാം?
മുന്‍ മന്ത്രിസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്‍ പുതിയ മന്ത്രിസഭ അംഗീകാരംനല്കരുതെന്ന് ആവശ്യപ്പെടുമ്പോഴും സ്വകാര്യ ബില്ലുകളും
23) ലോകസഭയും രാജ്യസഭയും പാസാക്കി അയക്കുന്ന ഒരു ബില്‍ പുനപരിശോധനയ്ക്കായി തിരിച്ചയയ്ക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം ഏതാണ്
സസ്പെന്‍സീവ് വീറ്റോ
24) പുനപരിശോധനയ്ക്കായി രാഷ്ട്രപതി തിരിച്ചയച്ച ബില്‍ പാര്‍ലമെന്റ് മാറ്റം വരുത്തിയോ, മാറ്റം വരുത്താതെയോ പാസാക്കി തിരിച്ചയച്ചാല്‍ ആ ബില്‍ രാഷ്ട്രപതി നിര്‍ബന്ധമായും ഒപ്പിടേണ്ടതാണ്. ഈ പ്രസ്താവന ശരിയോ തെറ്റോ
ശരി
25) പാര്‍ലമെന്റ് പാസാക്കിയശേഷം രാഷ്ട്രതിയുടെ അംഗീകാരത്തിനായി അയക്കുന്ന ബില്‍ രാഷ്ട്രപതിക്ക് ഒപ്പിടാതെ അനിശ്ചിതകാലം കൈവശം വയ്ക്കാനുള്ള അധികാരം അറിയപ്പെടുന്ന പേര്
പോക്കറ്റ് വീറ്റോ
26) പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി ആരാണ്
ഗ്യാനി സെയില്‍ സിംഗ്
27) ഗ്യാനി സെയില്‍സിംഗ് ഏത് ബില്ലിനെതിരെയാണ് പോക്കറ്റ് വീറ്റോ അധികാരം പ്രയോഗിച്ചത്
1986-ല്‍ ഇന്ത്യന്‍ പോസ്റ്റോഫീസ് ഭേദഗതി ബില്‍
28) രാഷ്ട്രപതിക്ക് വീറ്റോ അധികാരം ഉപയോഗിക്കാന്‍ കഴിയാത്ത ബില്‍ ഏതാണ്
ഭരണഘടനാ ഭേദഗതി ബില്‍
29) ഭരണഘടനാ ഭേദഗതി ബില്ലുകളില്‍ രാഷ്ട്രപതിക്കുണ്ടായിരുന്ന വീറ്റോധികാരം അവസാനിപ്പിച്ച ഭരണഘടനാ ഭേദഗതി ഏതാണ്
1971-ലെ ഭരണഘടനാ ഭേദഗതി ബില്‍
30) പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാനും പിരിച്ചുവിടാനും ഇരുസഭകളുടേയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടാനുമുള്ള അധികാരം ഉള്ളത് ആര്‍ക്കാണ്
രാഷ്ട്രപതി
31) രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ ലോകസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ഏതാണ്
2019-ലെ 104-ാം ഭരണഘടനാ ഭേദഗതി നിയമം
32) ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍, സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തുന്ന അല്ലെങ്കില്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ബില്‍, മണിബില്‍ തുടങ്ങിയ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ അനുവാദം അല്ലെങ്കില്‍ ശുപാര്‍ശ ആവശ്യമാണ്. ഈ പ്രസ്താവന ശരിയോ തെറ്റോ?
ശരി
33) പാര്‍ലമെന്റ് സമ്മേളിക്കാത്ത അവസരങ്ങൡ രാഷ്ട്രപതി പുറത്തിറക്കുന്ന ഓര്‍ഡിനന്‍സുകള്‍ എത്ര മാസത്തിനുള്ളില്‍ പാര്‍ലമെന്റ് അംഗീകരിക്കണം
ആറ് മാസം
34) നിയമപരമായ കാര്യങ്ങളില്‍ രാഷ്ട്രപതി ഉപദേശം തേടുന്നത് ആരില്‍ നിന്നാണ്
സുപ്രീംകോടതി
35) യുദ്ധം, വിദേശ ആക്രമണം അല്ലെങ്കില്‍ സായുധ വിപ്ലവം എന്നീ സാഹചര്യങ്ങളില്‍ കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ്?
അനുച്ഛേദം 352
36) സംസ്ഥാനങ്ങളില്‍ ഭരണഘടനാ പ്രതിസന്ധി വരുമ്പോള്‍ രാഷ്ട്രപതി ഏത് അനുച്ഛേദ പ്രകാരമാണ് രാഷ്ട്രപതി ഭരണം അല്ലെങ്കില്‍ സംസ്ഥാന അടിയന്തരാവസ്ഥ അല്ലെങ്കില്‍ ഭരണഘടനപരമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്?
അനുച്ഛേദം 356
37) കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഏത് അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നത്
അനുച്ഛേദം 365
38) ഇന്ത്യയില്‍ രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ്
അനുച്ഛേദം 360
39) ഇന്ത്യയില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തരാവസ്ഥ ഏതാണ്
സാമ്പത്തിക അടിയന്തരാവസ്ഥ
40) ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി ഉണ്ടാകണം എന്ന് അനുശാസിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 63
41) ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിയോജക ഗണത്തിലെ (ഇലക്ട്രല്‍ കോളെജ്) അംഗങ്ങള്‍ ആരെല്ലാം
രാജ്യസഭയിലേയും ലോകസഭയിലേയും അംഗങ്ങള്‍
42) പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ട്. ഈ പ്രസ്താവന ശരിയോ തെറ്റോ?
ശരി
43) സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ല. ഈ പ്രസ്താവന ശരിയോ തെറ്റോ?
ശരി
44) ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷന്‍ ആരാണ്
ഉപരാഷ്ട്രപതി
45) ഉപരാഷ്ട്രപതിയുടെ കാലാവധി എത്ര വര്‍ഷം ആണ്
അഞ്ച് വര്‍ഷം
46) ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്
രാഷ്ട്രപതി
47) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ എത്ര പേര് നിര്‍ദ്ദേശിക്കുകയും എത്ര പേര് പിന്താങ്ങുകയും വേണം
20 പേര് വീതം
48) ഉപരാഷ്ട്രപതിയാകാനുള്ള യോഗ്യതകള്‍ എന്തെല്ലാം?
ഇന്ത്യന്‍ പൗരനായിരിക്കണം, 35 വയസ്സ് പൂര്‍ത്തിയാകണം, രാജ്യസഭാംഗം ആകാനുള്ള യോഗ്യത ഉണ്ടാകണം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലോ, തദ്ദേശ സ്ഥാപനങ്ങളിലോ ലാഭകരമായ പദവികള്‍ വഹിക്കാന്‍ പാടില്ല.
49) ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ വേണം എന്ന് നിബന്ധന ഉണ്ടായിരുന്നു. ഇത് ഒഴിവാക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
1961-ലെ പതിനൊന്നാം ഭേദഗതി
50) ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഓഫീസ് ഏത് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ ഓഫീസിനെ മാതൃകയാക്കിയാണ് സൃഷ്ടിച്ചിട്ടുള്ളത്?
യുഎസ്എ
51) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തര്‍ക്കങ്ങളില്‍ വാദം കേള്‍ക്കേണ്ടതും അന്തിമ തീരുമാനം പറയേണ്ടതും ആരാണ്
സുപ്രീംകോടതി
52) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി റിസര്‍വ് ബാങ്കില്‍ കെട്ടിവയ്ക്കേണ്ട നിരതദ്രവ്യം എത്ര രൂപയാണ്
15,000 രൂപ
53) ഉപരാഷ്ട്രപതിയെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് രാജ്യസഭയിലെ ഭൂരിപക്ഷം അംഗങ്ങളും അംഗീകരിക്കുന്ന പ്രമേയം പാസാക്കുകയും അത് ലോകസഭ അംഗീകരിക്കുകയും ചെയ്താല്‍ മതി. ഈ പ്രസ്താവന ശരിയോ തെറ്റോ
ശരി
54) ഉപരാഷ്ട്രപതിയെ തല്സ്ഥാനത്തുനീക്കം ചെയ്യാനുള്ള പ്രമേയം എവിടെ മാത്രമേ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ?
രാജ്യസഭ
55) എത്ര ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിവേണം ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടത്
14 ദിവസത്തെ
56) രാജ്യസഭയുടെ എക്സ്ഓഫീഷ്യോ ചെയര്മാന് ആരാണ്
ഉപരാഷ്ട്രപതി
57) രാഷ്ട്രപതി സ്ഥാനം ഒഴിവ് വന്നാല്‍ എത്ര മാസത്തേക്ക് ഉപരാഷ്ട്രപതിക്ക് ആ സ്ഥാനം വഹിക്കാന്‍ സാധിക്കും
ആറ് മാസത്തെ
58) രാഷ്ട്രപതി സ്ഥാനം വഹിക്കുമ്പോള്‍ ഉപരാഷ്ട്രപതിക്ക് രാജ്യസഭയുടെ ചെയര്‍മാന്റെ അധികാരങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. ആ കാലയളവില്‍ രാജ്യസഭയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ആരാണ്?
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്മാന്
59) ഉപരാഷ്ട്രപതിക്ക് ഭരണഘടന ശമ്പളം നിശ്ചയിച്ചിട്ടില്ല. എന്നാല്‍, രാജ്യസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഉപരാഷ്ട്രപതിക്ക് ലഭിക്കുന്ന മാസ ശമ്പളം എത്രയാണ്
നാല് ലക്ഷം രൂപ
60) രാഷ്ട്രപതി സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുമ്പോള്‍ അദ്ദേഹത്തിന് രാജ്യസഭാ ചെയര്മാന് എന്ന നിലയിലെ ശമ്പളം ലഭിക്കുകയില്ല. എന്നാല്‍, രാഷ്ട്രപതിയുടെ ശമ്പളം ലഭിക്കും. ഈ പ്രസ്താവന ശരിയോ തെറ്റോ?
ശരി
61) ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയര്മാന് ആയിരിക്കുമെന്ന് അനുശാസിക്കുന്ന അനുച്ഛേദം എത്ര
അനുച്ഛേദം 64
62) രാഷ്ട്രപതി സ്ഥാനത്ത് ഒഴിവ് വരുമ്പോള്‍ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ഉപരാഷ്ട്രപതിക്ക് രാഷ്ട്രപതിയുടെ ചുമതലകള്‍ വഹിക്കാം എന്ന് അനുശാസിക്കുന്ന അനുച്ഛേദം എത്രയാണ്
അനുച്ഛേദം 65
63) ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം എത്രയാണ്
അനുച്ഛേദം 66
64) ഉപരാഷ്ട്രപതിയുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം എത്രയാണ്
അനുച്ഛേദം 67
65) രാഷ്ട്രപതി സ്ഥാനത്ത് ഒഴിവ് വരുമ്പോള്‍ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ഉപരാഷ്ട്രപതിക്ക് രാഷ്ട്രപതിയുടെ ചുമതലകള്‍ എത്ര കാലം വഹിക്കാം എന്ന് അനുശാസിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 68
66) ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
അനുച്ഛേദം 69
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക