1. വോട്ടിങ് പ്രായം 21 വയസ്സില്‍നിന്നും 18 വയസ്സായി കുറച്ച ഭരണഘടനാ ഭേദഗതി ഏത്?
61
2. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് നടത്താത്ത തിരഞ്ഞെടുപ്പേത്?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്
3. ഇന്ത്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട അനുച്ഛേദം 53 (2)-ല്‍ പ്രതിപാദിക്കുന്നതെന്ത്?
പ്രതിരോധന സേനകളുടെ സുപ്രീംകമാന്ഡറാണ് പ്രസിഡന്റ്
4. ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യാനുള്ള കാരണങ്ങള്‍ ഏതെല്ലാം
സ്വഭാവദൂഷ്യം, പ്രാപ്തിക്കുറവ്
5. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത്
XX
6. അഡ്വക്കേറ്റ് ജനറലിന്റെ പ്രധാന ചുമതല എന്താണ്?
സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കുക
7. ഒന്നാം കേരള മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രി ആരായിരുന്നു?
ഡോ എ ആര് മേനോന്
8. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നത് ആര്?
പ്രസിഡന്റ്
9. ഭരണഘടന രൂപം കൊണ്ടപ്പോഴുള്ള ഷെഡ്യൂളുകളുടെ എണ്ണം എത്രയായിരുന്നു
എട്ട്
10. സോളിസിറ്റര്‍ ജനറലിനെ ഒഴിവാക്കാനുള്ള അധികാരം ആര്‍ക്കാണ്?
പ്രസിഡന്റ്
11. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏത്?
ഹൈക്കോടതി
12. തിരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി കമ്മീഷന് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ പ്രസിഡന്റ്/ ഗവര്‍ണര്‍ വിട്ടുകൊടുക്കണം എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
324 (6)
13. ആറ് മുതല്‍ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വ്യവസ്ഥ ചെയ്തിരിക്കുന്ന 86-ാം ഭരണഘടന ഭേദഗതി ഏത് വര്‍ഷമായിരുന്നു?
2002
14. ഒരു ബില്‍ പണബില്‍ ആണോയെന്ന് തീരുമാനിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരില്‍
ലോകസഭ സ്പീക്കര്‍
15. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കേസ് ഏത്?
മര്‍ബറി sv മാഡിസണ്‍ കേസ് (1803)
പതിവായി സൗജന്യ നോട്സ് ലഭിക്കുന്നതിന് എല്ഡിസിഎക്സാം.കോമിന്റെ വാട്സ്ആപ്പ് ചാനലില്‍ അംഗമാകുക
ഏറ്റവും പുതിയ തൊഴില്‍ അവസരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക: www.JobsInKeralam.com
എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് കറന്റ് അഫയേഴ്സ് നോട്സ് ലഭിക്കാന്‍ സന്ദര്‍ശിക്കുക: www.CurrentAffairsMalayalam.com
എല്‍ജിഎസ് ആണോ നിങ്ങളുടെ ലക്ഷ്യം. സന്ദര്‍ശിക്കൂ: www.LGSExam.com
മുന്‍വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അനുബന്ധ വസ്തുതകളും പഠിക്കാന്‍ സന്ദര്‍ശിക്കുക: www.pyqexplained.com