1. ഒരു വസ്തുവിന്റെ സ്ഥാനത്തിനുണ്ടാകുന്ന മാറ്റം?
ചലനം
2. ഒരു വസ്തുവിന് സ്ഥാനമാറ്റം സംഭവിക്കാത്ത അവസ്ഥ?
3. ഒരു വസ്തുവിനെയോ സ്ഥാനത്തെയോ അടിസ്ഥാനമാക്കിയാണ് മറ്റൊരു വസ്തു ചലിക്കുന്നുണ്ടെന്ന് പറയാന്‍ സാധിക്കൂ. ഇതിനായി ഉപയോഗിക്കുന്ന അടിസ്ഥാന വസ്തു?
അവലംബക വസ്തു
4. ഹൃദയത്തില്‍ നടക്കുന്ന ചലനം ഏതാണ്?
ഹൃദയമിടിപ്പ്
5. ശ്വാസകോശത്തില്‍ നടക്കുന്ന ചലനം ഏതാണ്?
ശ്വസനം
6. ആമാശയത്തില്‍ നടക്കുന്ന ചലനം ഏതാണ്?
പേശിയുടെ ചലനം
7. ചരടില്‍ കോര്‍ത്ത വീര്‍പ്പിച്ച ബലൂണ്‍ സ്വതന്ത്രമാക്കിയാല്‍ ബലൂണിന്റെ ചലനം ഏതുതരം ആയിരിക്കും?
നേര്‍രേഖ
8. ഒരു വസ്തുവിന്റെ നേര്‍രേഖയിലുള്ള ചലനം?
നേര്‍രേഖാചലനം
9. ഐസ്ക്രീം ബോളില്‍ പെന്‍സിലിന്റെ അഗ്രം നിലത്തുവച്ച് കറക്കുമ്പോള്‍ ഐസ്ക്രീം ബോളിന്റെ ചലനം ഏത് തരം ചലനമാണ്?
ഭ്രമണചലനം
10. ഒരു വസ്തു സ്വന്തം അച്ചുതണ്ടില്‍ (അക്ഷത്തില്‍) കറങ്ങുന്ന ചലനം?
ഭ്രമണചലനം
11. ഭൂമിയുടെ ചലനം എന്തിന് കാരണമാകുന്നു?
ദിനരാത്രങ്ങള്‍ക്ക്
12. ഭൂമി അതിന്റെ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നത് ഏതുതരം ചലനമാണ്?
ഭ്രമണം
13. ഭൂമി അതിന്റെ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ ഏതുദിശയില്‍ നിന്നും ഏതിലേക്കാണ് ഭ്രമണം ചെയ്യുന്നത്?
പടിഞ്ഞാറ് നിന്നും കിഴക്കോട്ട്
14. ഭൂമി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം എത്ര മണിക്കൂര്‍ എടുക്കുന്നു?
24
15. ഭൂമിയുടെ ഭ്രമണവേഗം ഭൂമധ്യ രേഖയില്‍ മണിക്കൂറില്‍ എത്ര കിലോമീറ്ററാണ്?
1670
16. ക്ലോക്കിലെ സെക്കന്റ് സൂചിയുടെ ചലനം ഏതാണ്?
വര്‍ത്തുള ചലനം
17. വസ്തുക്കളുടെ വൃത്താകാരമായ പാതയിലുള്ള ചലനം?
വര്‍ത്തുള ചലനം
18. ഒരു കോമ്പസില്‍ ഘടിപ്പിച്ച പെന്‍സിലിന്റെ ചലനം ഏതുതരം ചലനമാണ്?
വര്‍ത്തുള ചലനം
19. ചരടില്‍ കെട്ടിയ കല്ല് കറക്കുമ്പോള്‍ കല്ലിന്റെ ചലനം ഏതാണ്?
വര്‍ത്തുള ചലനം
20. ഫാനിലെ ബ്ലേഡിന്റെ അഗ്രത്ത് ഒട്ടിച്ച പൊട്ടിന്റെ ചലനം ഏതുതരം ചലനത്തിന് ഉദാഹരണം ആണ്?
വര്‍ത്തുള ചലനം
21. മെറിഗോറൗണ്ടിലെ കസേരയുടെ ചലനം ഏതുതരം ചലനത്തിന് ഉദാഹരണം ആണ്?
വര്‍ത്തുള ചലനം
22. കളിപ്പാട്ട ട്രെയിന്‍ വൃത്താകൃതിയിലുള്ള ട്രാക്കിലൂടെ സഞ്ചരിക്കുന്നത് ഏതുതരം ചലനമാണ്?
വര്‍ത്തുള ചലനം
23. ജയന്റ് വീലില്‍ ഇരിക്കുന്ന കുട്ടിയുടെ ചലനം ഏതുതരം ചലനമാണ്?
വര്‍ത്തുള ചലനം
24. തുലനസ്ഥാനത്തെ ആസ്പദമാക്കി ഒരു വസ്തു ഇരുവശങ്ങളിലേക്കും നടത്തുന്ന ചലനം ഏതുതരം ചലനമെന്ന് അറിയപ്പെടുന്നു?
ദോലനം
25. ഊഞ്ഞാലിന്റെ ചലനം ഏതുതരം ചലനമാണ്?
ദോലനം
26. നൂലില്‍ കെട്ടിത്തൂക്കിയ കല്ല് നിശ്ചലമായി നില്ക്കുന്ന സ്ഥാനം ഏതാണ്?
തുലന സ്ഥാനം
27. നൂലില്‍ കെട്ടിത്തൂക്കിയ കല്ലിന്റെ ഇരുവശത്തേക്കുമുള്ള ചലനം ഏതുതരം ചലനമാണ്?
ദോലനം
28. പെന്‍ഡുലത്തിന്റെ ചലനം ഏതുതരം ചലനമാണ്?
ദോലനം
29. ഊഞ്ഞാലിന്റെ ചലനത്തില്‍ ഏത് ബലമാണ് പ്രധാന പങ്കുവഹിക്കുന്നത്?
ഗുരുത്വാകര്‍ഷണ ബലം
30. ആടുന്ന ഊഞ്ഞാല് ഏത് ഭാഗത്ത് എത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ വേഗം അനുഭവപ്പെട്ടത്?
മധ്യഭാഗത്ത്
31. ഊഞ്ഞാലിന്റെ ചലനത്തില്‍ ഏതെല്ലാം ഊര്‍ജ്ജങ്ങള്‍ പരസ്പരം മാറിക്കൊണ്ടിരിക്കുന്നു?
ഗതികോര്‍ജവും സ്ഥിതികോര്‍ജവും
32. ആടുന്ന ഊഞ്ഞാലില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഏതുതരം ഊര്‍ജമാണ് കൂടുതല്‍?
സ്ഥിതികോര്‍ജം
33. ആടുന്ന ഊഞ്ഞാലില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്ത് ഏതുതരം ഊര്‍ജമാണ് കൂടുതല്‍?
ഗതികോര്‍ജം
34. ദ്രുതഗതിയിലുള്ള ദോലനമാണ് __.
കമ്പനം
35. വാദ്യോപകരണങ്ങളില്‍ സംഗീതം പുറപ്പെടുവിക്കുന്നത് എങ്ങനെ?
കമ്പനം ചെയ്യിപ്പിച്ച്
36. സ്റ്റീല്‍ സ്കെയില്‍ ഒരഗ്രം മേശപ്പുറത്ത് അമര്‍ത്തിപ്പിടിച്ചശേഷം മറ്റേയറ്റം താഴേക്ക് അമര്ത്തിവടുമ്പോള് സ്കെയിലിന് ഉണ്ടാകുന്ന ചലനം ഏതാണ്?
കമ്പനം
37. വലിച്ചുപിടിച്ച റബ്ബര്‍ ബാന്‍ഡിന്റെ നടുവില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ചലനം ഏതാണ്?
കമ്പനം
38. റബ്ബര്‍ ഹാമര്‍ കൊണ്ട് ഒരു ഭുജത്തില്‍ അടിച്ച ട്യൂണിംഗ് ഫോര്‍ക്കിന്റെ ചലനം ഏതാണ്?
കമ്പനം
39. ഒരു സെക്കന്റില്‍ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം?
ആവൃത്തി
40. ആവൃത്തി കൂടുന്തോറും കമ്പനത്തിന്റെ വേഗം _.
കൂടുന്നു
41. കമ്പനം മൂലം ശബ്ദം ഉണ്ടാകുന്ന സംഗീതോപകരണങ്ങള്‍ ഏതെല്ലാം?
ഗിറ്റാര്‍, വയലിന്
42. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നത് ഏത് തരം ചലനമാണ്?
കമ്പനം
43. എന്തു മൂലമാണ് ശബ്ദമുണ്ടാകുന്നത്?
കമ്പനം
44. തൊണ്ടയിലെ സ്വനപേടകത്തിലെ _ ______ കമ്പനം ചെയ്യുന്നത് മൂലമാണ് ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്നത്.
സ്വനതന്തുക്കള്‍
45. ചെണ്ട പോലുള്ള വാദ്യങ്ങളില്‍ ഏതിന്റെ കമ്പനമാണ് ശബ്ദമുണ്ടാക്കുന്നത്?
ഡയഫ്രം
46. ഓടക്കുഴല്‍, ഹാര്‍മോണിയം എന്നിവയില്‍ കമ്പനം ചെയ്യുന്നത് എന്താണ്?
വായു
47. ഫാനിന്റെ ചലനം ഏതാണ്?
വര്‍ത്തുള ചലനം
48. തയ്യല്‍ മെഷീനിലെ ചലനങ്ങള്‍ ഏതെല്ലാം?
ദോലനം, വര്‍ത്തുള ചലനം
49. കറങ്ങുന്ന കസേരയുടെ ചലനം ഏതാണ്
ഭ്രമണം
50. ഇലക്ട്രിക് ജനറേറ്ററിലെ ചലനം ഏതാണ്?
വര്‍ത്തുള ചലനം
51. ഇലക്ട്രിക് ജനറേറ്ററില്‍ വര്‍ത്തുള ചലനം കൊണ്ടുള്ള പ്രയോജനം എന്താണ്?
വൈദ്യുതി ഉല്പാദിപ്പിക്കുക
52. വാഷിങ് മെഷീനിലെ ചലനം ഏതാണ്?
വര്‍ത്തുള ചലനം
53. വാഷിങ് മെഷീനിലെ വര്‍ത്തുള ചലനം മൂലമുള്ള പ്രയോജനം എന്താണ്?
വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നു
54. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാനും ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനും _______ പ്രയോഗിക്കണം.
ബലം
55. ചലിക്കുന്ന വസ്തുക്കളുടെ ചലന വേഗത്തില്‍ മാറ്റം വരുത്താനും ദിശമാറ്റാനും ______ പ്രയോഗിക്കണം.
ബലം
56. കറങ്ങുന്ന ജയന്റ് വീലിലെ കുട്ടി തൊട്ടടുത്തിരിക്കുന്ന കുട്ടിയെ അപേക്ഷിച്ച് ________ അവസ്ഥയിലാണ്.
നിശ്ചലാവസ്ഥ
57. കറങ്ങുന്ന ജയന്റ് വീലിലെ കുട്ടി തറയില്‍ നില്‍ക്കുന്നയാളെ അപേക്ഷിച്ച് _____ അവസ്ഥയിലാണ്.
ചലനാവസ്ഥ
58. കുതിര സവാരി ചെയ്യുന്ന ആള് കുതിരയെ അപേക്ഷിച്ച് _______ അവസ്ഥയിലാണ്.
നിശ്ചലാവസ്ഥ
59. കുതിര സവാരി ചെയ്യുന്ന ആള് തറയെ അപേക്ഷിച്ച് ________ അവസ്ഥയിലാണ്.
ചലനാവസ്ഥ
60. പറക്കുന്ന കിളിയുടെ കൊക്കിലെ മരച്ചില്ല കിളിയെ അപേക്ഷിച്ച് ______ അവസ്ഥയിലാണ്.
നിശ്ചലാവസ്ഥ
61. പറക്കുന്ന കിളിയുടെ കൊക്കിലെ മരച്ചില്ല തറയില്‍ നില്ക്കുന്ന ആളെ അപേക്ഷിച്ച് ______ അവസ്ഥയിലാണ്.
ചലനാവസ്ഥ
62. സൗരയൂഥത്തിലെ ഭൂമി സൂര്യനെ അപേക്ഷിച്ച് _______ അവസ്ഥയിലാണ്.
ചലനാവസ്ഥ
63. സൗരയൂഥത്തിലെ ഭൂമി ചന്ദ്രനെ അപേക്ഷിച്ച് ______ അവസ്ഥയിലാണ്.
ചലനാവസ്ഥയില്‍
64. ഓടിക്കൊണ്ടിരിക്കുന്ന ലോറിയിലെ തടി ലോറിയെ അപേക്ഷിച്ച് ________ അവസ്ഥയില്‍ ആണ്.
നിശ്ചലാവസ്ഥ
65. ഓടിക്കൊണ്ടിരിക്കുന്ന ലോറിയിലെ തടി ഇരുഭാഗത്തുമുള്ള മരങ്ങളെ അപേക്ഷിച്ച് ______ അവസ്ഥയിലാണ്.
ചലനാവസ്ഥ
66. മേശപ്പുറത്തിരിക്കുന്ന പുസ്തകം മേശയെ അപേക്ഷിച്ച് _______ അവസ്ഥയില്‍ ആണ്.
ചലനാവസ്ഥ
67. മേശപ്പുറത്തിരിക്കുന്ന പുസ്തകം സൂര്യനെ അപേക്ഷിച്ച് ഏത് അവസ്ഥയില്‍ ആണ്?
ചലനാവസ്ഥയില്‍
68. ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ് ______.
ദൂരം
69. ദൂരത്തിന്റെ എസ്ഐ യൂണിറ്റ് ഏതാണ്?
മീറ്റര്‍
70. വാഹനങ്ങള്‍ സഞ്ചരിച്ച ദൂരം കാണിക്കുന്ന ഉപകരണമേത്?
ഓഡോമീറ്റര്‍
71. ഒരു കിലോമീറ്റര്‍ എത്ര മീറ്റര്‍ ആണ്?
1000
72. യൂണിറ്റ് സമയത്തില്‍ വസ്തു സഞ്ചരിച്ച ദൂരമാണ് _____.
വേഗം
73. വേഗത്തിന്റെ യൂണിറ്റ് ഏതാണ്?
മീറ്റര്‍/ സെക്കന്റ്
74. വാഹനങ്ങളുടെ വേഗം പ്രസ്താവിക്കുന്ന യൂണിറ്റ് ഏതാണ്?
കിലോമീറ്റര്‍/ മണിക്കൂര്‍
75. ഒരു കിലോമീറ്റര്‍/ മണിക്കൂര്‍ എത്ര മീറ്റര്‍/ സെക്കന്റിന് തുല്യമാണ്.
5/18
76. വാഹനങ്ങളുടെ വേഗം കാണിക്കുന്ന ഉപകരണം
സ്പീഡോമീറ്റര്‍
77. ഒരു വസ്തു തുല്യ സമയ ഇടവേളകളില്‍ തുല്യ ദൂരം സഞ്ചരിച്ചാല്‍ അത് ഏതുതരം വേഗമാണ്?
സമവേഗം
78. ഒരു വസ്തു തുല്യസമയ ഇടവേളകളില്‍ വ്യത്യസ്ഥ ദൂരം സഞ്ചരിച്ചാല്‍ അത് _______ വേഗത്തിലാണ്.
അസമ
79. വസ്തുക്കള്‍ പരസ്പരം സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അനുഭവപ്പെടുന്ന ബലമേതാണ്?
സമ്പര്‍ക്ക ബലം
80. വസ്തുവുമായി സമ്പര്‍ക്കമില്ലാതെ അനുഭവപ്പെടുന്ന ബലമേതാണ്?
സമ്പര്‍ക്കരഹിത ബലം
81. ബലത്തിന്റെ യൂണിറ്റ്?
ന്യൂട്ടന് (N)
82. ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാന്‍ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിര്‍ക്കുന്ന തരത്തില്‍ പ്രതലങ്ങള്‍ക്കിടയില്‍ സമാന്തരമായി അനുഭവപ്പെടുന്ന ബലം ഏതാണ്?
ഘര്‍ഷണബലം
83. ബലത്തിന് _______ ഉണ്ട്.
ദിശ
84. ബലത്തിന്റെ അളവ് മാറുമ്പോള്‍ ചലനത്തിന് ______ സംഭവിക്കാം.
മാറ്റം
85. ഭൂമിയുടെ ആകര്‍ഷണ ബലം മൂലം ആപ്പിള്‍ താഴേക്ക് വീഴുന്നത് ഏതുതരം ബലമാണ്?
സമ്പര്‍ക്കരഹിത ബലം
86. കാറ്റിന്റെ ബലത്താല്‍ ഇലകള്‍ ആടിയുലയുമ്പോള്‍ ഉള്ള ബലം ഏതാണ്?
സമ്പര്‍ക്ക ബലം
87. പേശിബലം ഉപയോഗിച്ച് ഒരു കസേര നീക്കുന്നത് ഏതുതരം ബലമാണ്.
സമ്പര്‍ക്ക ബലം
88. കാന്തിക ബലത്താല്‍ ഒരു കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നത് ഒരു ______ ബലം ആണ്.
സമ്പര്‍ക്കരഹിത ബലം
89. സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലങ്ങള്‍ക്കിടയില്‍ ഘര്‍ഷണം കുറയ്ക്കാന്‍ പുരട്ടുന്ന പദാര്‍ഥങ്ങള്‍?
സ്നേഹകങ്ങള്‍
90. സ്നേഹകങ്ങള്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
എണ്ണ, ഗ്രീസ്, വാസിലിന്, ടാല്‍കം പൗഡര്‍
91. ഖരാവസ്ഥയിലുള്ള സ്നേഹകത്തിന് ഉദാഹരണം
ഗ്രാഫൈറ്റ്
92. ഉയര്‍ന്ന താപനിലയുള്ള യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന സ്നേഹകം?
ഗ്രാഫൈറ്റ്
പതിവായി സൗജന്യ നോട്സ് ലഭിക്കുന്നതിന് എല്ഡിസിഎക്സാം.കോമിന്റെ വാട്സ്ആപ്പ് ചാനലില്‍ അംഗമാകുക
ഏറ്റവും പുതിയ തൊഴില്‍ അവസരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക: www.JobsInKeralam.com
എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് കറന്റ് അഫയേഴ്സ് നോട്സ് ലഭിക്കാന്‍ സന്ദര്‍ശിക്കുക: www.CurrentAffairsMalayalam.com
എല്‍ജിഎസ് ആണോ നിങ്ങളുടെ ലക്ഷ്യം. സന്ദര്‍ശിക്കൂ: www.LGSExam.com
മുന്‍വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അനുബന്ധ വസ്തുതകളും പഠിക്കാന്‍ സന്ദര്‍ശിക്കുക: www.pyqexplained.com